Thursday, February 27, 2014

പ്രണയം

കണ്ണാടി പോലെയാണ് പ്രണയം 
അത് നോക്കിയാൽ പ്രതിഫലിക്കും 
താഴെ വീണാലോ പൊടിയായ് തകരും 
പിന്നെ ചേർത്ത് വച്ച് നോക്കാൻ 
മുന്നില് ആരുമുണ്ടാവില്ല 
ഏകനായ് വിരഹതീയിൽ 
ദഹിച്ചമരും ..................

Saturday, August 11, 2012

kairekha

                                         കൈരേഖ 

കൈരെഖകളില്‍ നോക്കി അയാള്‍ 
തീര്‍ത്തു പറഞ്ഞു ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ 
വിവാഹം കഴിക്കുമെന്ന് 
രേഖകള്‍ കൈയില്‍ ഇപ്പോഴും 
തെളിഞ്ഞു തന്നെ ഉണ്ടെങ്കിലും 
കൂടെയുള്ളത് അവളല്ല മറ്റൊരാളാണ് 

Saturday, July 14, 2012

maruppacha


മരുപ്പച്ച 



വരണ്ട നാളുകള്‍ക്കു ശേഷമാണ്‌ 
മഴത്തുള്ളിയായ്  നീ കടന്നു വന്നത്‌ 
എപ്പോഴെന്നറിയില്ല പുഴ 
നിന്നെ കോരിയെടുത്തു കൊണ്ടോയത്‌ 
എന്നിട്ടും കാലത്തിന്റെ കൈയില്‍ 
നമുക്ക് ഒരു കുമ്പിള്‍ പനിനീര്‍ 
തുള്ളികളായ് ഇരിക്കാം 
ഇനിയും മരിക്കാത്ത ഓര്‍മകള്‍ക്ക് 
ചാരത്ത് നീയും ഞാനുമാകുന്ന സ്വപ്നത്തിന്റെ 
മരച്ചോട്ടില്‍ പുഞ്ചിരിക്കാം മരണം വരെ .........

Friday, February 24, 2012

smaarakam

ഈ മരത്തണലില്‍ ആയിരുന്നു
ആദ്യമായ് ഞങ്ങള്‍  ഹൃദയം പങ്കിട്ടതും
 കഥകള്‍പറഞ്ഞതും
 എല്ലാറ്റിനും മരമായിരുന്നു , മൂക  സാക്ഷി
മരമിന്നു  കമിതാക്കള്‍ക്ക് ചരിത്ര  സ്മാരകം 
ഞങ്ങളോ  മരക്കൊമ്പില്‍  നീണ്ട നിദ്രയിലും ....
സ്മാരകം 

kaazhcha

ഇന്നലെ അവള്‍ പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല
പക്ഷെ  ഇന്ന് കണ്ണാടി സത്യം പറഞ്ഞു തന്നു
ഒന്ന് രണ്ടു മുടിയിഴകള്‍ വെളുത്തു തുടങ്ങിയിരിക്കുന്നു
ഇപ്പോള്‍ താടിയിലും  ഒരു നര
പ്രായമൊക്കെ ആയി ആരും  അറിയണ്ട പിഴുതു കളയാം
അങ്ങനെ ഞാന്‍ എന്നും രാവിലെ വെളുപ്പിനെ പിഴുതു കളയുന്നു
മുഴുവന്‍ നരയ്ക്കുമ്പോള്‍ എന്‍റെ തലയും....

Thursday, October 6, 2011

aadyaksharam

 ഫസ്റ്റ് ഡേ ഓഫ് എഴുത്തിനിരുത്ത്


ഇന്നായിരുന്നു അക്ഷരങ്ങള്‍ നാവിന്‍ തുമ്പില്‍ അരച്ച് ചേര്‍ക്കപ്പെട്ടത്
ഹരി ശ്രീ ഗണപതയേ നമഹ :എന്നാണെന്ന് വിചാരമാനെങ്കില്‍ തെറ്റി
മമ്മി എ,ബി,സി,ഡി ... മാത്രമേ ചൊല്ലൂ 
കാക്കേ കാക്കേ നെസ്റ്റ് where എന്നേ അമ്മ പറഞ്ഞു തരൂ.
എത്രയോ അക്ഷരക്കൂട്ടങ്ങള്‍ ചാരമായ് 
പിന്നെയാണീ എഴുതോലയും ആശാനും.

Sunday, September 4, 2011

june

ഒരു പെരുമഴക്കാലം പ്രണയമായ് എന്നില്‍ പെയ്തിറങ്ങി 
നീണ്ട കാലത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നും വന്ന ശൈത്യം 
.പ്രണയത്തെ കട്ടി മഞ്ഞാക്കി മാറ്റി
 അവിടെ ഒരു ഉണര്‍ത് പാട്ടിനു വേനല്‍ വരണം.